‘ഒരുമ 2023’ ശ്രദ്ധേയമായി

പത്തനംതിട്ട പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ‘ഒരുമ 2023’ ശ്രദ്ധേയമായി. പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷനൽ ട്രസ്റ്റ് സ്ഥാപകൻ ഡോ. പുനലൂർ സോമരാജൻ മുഖ്യാതിഥിയായി പങ്കെടുത്തു. ബഹ്‌റൈൻ മെംബർ ഓഫ് കൗൺസിൽ ഓഫ് റപ്രസന്റേറ്റിവ് അബ്ദുൽ ഹക്കീം അൽ ഷനൂ, അൽ റബിയ മെഡിക്കൽ സെന്റർ ജനറൽ മാനേജർ നൗഫൽ അടാട്ടിൽ, അൽ ഷെദായി കമ്പനി ഡയറക്ടർ എബ്രഹാം ടൈറ്റസ്, പത്തനംതിട്ട പ്രവാസി അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി സുബാഷ് തോമസ്, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, ലേഡീസ് വിങ് സെക്രട്ടറി പ്രിൻസി അജി, ബോബി പുളിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു. പുനലൂർ സോമരാജൻ, അബ്ദുൽ ഹക്കിം, നൗഫൽ അടാട്ടിൽ, എബ്രഹാം ടൈറ്റസ് എന്നിവർക്ക് അസോസിയേഷൻ ഭാരവാഹികളായ വർഗീസ് മോടിയിൽ, സക്കറിയ സാമുവേൽ, അനിൽ കുമാർ, ഷീലു വർഗീസ് തുടങ്ങിയവർ മെമന്റോകൾ നൽകി.
ഹോപ് ബഹ്‌റൈൻ പ്രവർത്തകനായ സാബു ചിറമേൽ, ബഹ്‌റൈൻ പൊലീസ് സേനയിലെ സീനിയർ ഉദ്യോഗസ്ഥനായ മോനി ഒടിക്കണ്ടത്തിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പിന്നണിഗായകരായ ലിബിൻ സ്‌കറിയയും ശ്വേത അശോകും അവതരിപ്പിച്ച മ്യൂസിക് ഫെസ്റ്റും നടന്നു. സിനിമാറ്റിക് ഡാൻസ്, പഞ്ചാബി ഡാൻസ്, ഗ്രൂപ് സോങ്, ഭരതനാട്യം, അറബിക് ഡാൻസ്, അസോസിയേഷൻ ലേഡീസ് വിങ് അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് മുതലായ കലാപരിപാടികളും അരങ്ങേറി.
dhycf