മാനവിക ഐക്യത്തിന്റെയും സ്നേഹ സൗഹാർദ്ദത്തിന്റെയും കാവലാളാകാൻ ആഹ്വാനം ചെയ്ത് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ എംഎം അക്ബർ.

മാനവിക ഐക്യത്തിന്റെയും സ്നേഹ സൗഹാർദ്ദത്തിന്റെയും കാവലാളാകാൻ ആഹ്വാനം ചെയ്ത് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ എംഎം അക്ബർ. കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പെരുന്നാൾ ദിനത്തിൽ കെഎംസിസി ഹാളിൽ വെച്ചു സംഘടിപ്പിച്ച ഈദ് സ്നേഹ സൗഹൃദ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ പണ്ഡിതനും സമസ്ത ബഹ്‌റൈൻ പ്രസിഡന്റുമായ സയ്യിദ് ഫക്രുദീൻ കോയയും ഈദ് സന്ദേശം നൽകി.
കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ ഈദ് സംഗമം ഉദ്ഘാടനം ചെയ്തു. കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അദ്ധ്യ ക്ഷനായിരുന്നു.
6ൂ്ീ6ബ്