ദമ്മാമിൽ നിന്നും ബഹ്റൈൻ വഴി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ എയർപോർട്ടുകളിലേയ്ക്ക് സിംഗിൾ ബോർഡിംങ് പാസ്സ് നൽകി ബുദ്ധിമുട്ടിലാക്കുന്ന പതിവ് ഗൾഫ് എയർ അധികൃതർ അവസാനിപ്പിയ്ക്കണം


ദമ്മാമിൽ നിന്നും ബഹ്റൈൻ വഴി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ എയർപോർട്ടുകളിലേയ്ക്ക് ഗൾഫ് എയർ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന പ്രവാസികൾക്ക്, ദമ്മാം എയർപോർട്ടിൽ നിന്നും സിംഗിൾ ബോർഡിംങ് പാസ്സ് നൽകി ബുദ്ധിമുട്ടിലാക്കുന്ന പതിവ് ഗൾഫ് എയർ അധികൃതർ അവസാനിപ്പിയ്ക്കണമന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ബഹ്റൈൻ വിമാനത്താവളത്തിൽ  എത്തുമ്പോൾ ഫ്ളൈറ്റ് ഓവർബുക്ക്ഡ്  ആണെന്നും, സീറ്റ് ഇല്ലാത്തതിനാൽ പിറ്റേന്ന് ഉള്ള ഫ്ളൈറ്റിൽ പോകാമെന്നും പറഞ്ഞ് ബുദ്ധിമുട്ടിക്കുകയാണെന്നും ഇവർ പരാതിപ്പെട്ടു.  

ഇത്തരം നിലപാട് തുടർന്നാൽ, ഗൾഫ് എയർ കമ്പനിയ്‌ക്കെതിരെ പ്രവാസികളെ അണിനിരത്തി ബഹിഷ്കരണം ഉൾപ്പെടെയുള്ള ക്യാമ്പയിൻ സംഘടിപ്പിയ്ക്കുമെന്നും വ്യോമയാന മന്ത്രാലയത്തിനും, കേന്ദ്രസർക്കാരിനും പരാതി നൽകുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.

article-image

bhkbh

You might also like

  • Lulu Exchange
  • Straight Forward

Most Viewed