തർബിയ ഇസ്‍ലാമിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അൽ മന്നായി മലയാള വിഭാഗം ഈദ് മീറ്റ് സംഘടിപ്പിച്ചു

തർബിയ ഇസ്‍ലാമിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അൽ മന്നായി മലയാള വിഭാഗം ഈദ് മീറ്റ് സംഘടിപ്പിച്ചു. ഉമ്മ് അൽ ഹസ്സം കിങ് ഖാലിദ് മസ്ജിദിനോട് അനുബന്ധിച്ചുള്ള ഇഫ്‌താർ ടെന്റിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഓഫ് പ്രോജക്ട് ഡിപ്പാർട്മെന്റ് ഷെയ്ഖ് ആദൽ ബിൻ റാഷിദ് ബുസൈബീഅ, ഡോ. സഅദുല്ല അൽ മുഹമ്മദി എന്നിവർ പങ്കെടുത്തു. വിസ്‌ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് അബ്ദുല്ലത്വീഫ് മദനി മുഖ്യപ്രഭാഷണം നിർവഹിച്ചു.
റമദാൻ മാസം റയ്യാൻ സ്റ്റഡി സെന്റർ നടത്തിയ വൈജ്ഞാനിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിസ്‌ഡം ഗൾഫ് കോഓഡിനേറ്റർ മുഹമ്മദ് ഷെരീഫ് വിതരണം ചെയ്‌തു. വിവിധ മദ്റസ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
fhjf