അൽ ഫാതിഹ് ഹൈവേയിൽനിന്ന് പ്രിൻസ് സൗദ് അൽ ഫൈസൽ അവന്യൂവിലേക്കുള്ള ഫ്ളൈ ഓവർ തുറന്നു
ഹൈവേ നവീകരണത്തിന്‍റെ ഭാഗമായി അൽ ഫാതിഹ് ഹൈവേയിൽനിന്ന് പ്രിൻസ് സൗദ് അൽ ഫൈസൽ അവന്യൂവിലേക്കുള്ള ഫ്ളൈ ഓവർ തുറന്നു. പൊതുമരാമത്ത് മന്ത്രാലയ അണ്ടർ സെക്രട്ടറി ഷെയ്ഖ് മിശ്അൽ ബിൻ മുഹമ്മദ് ആൽ ഖലീഫയാണ് അൽ ഫാതിഹ് കോർണിഷിന്‍റെ ഭാഗത്തുള്ള സിഗ്നലിന് പകരം സ്ഥാപിച്ച ലെഫ്റ്റ് ടേൺ മേൽപാലം കഴിഞ്ഞദിവസം തുറന്നുകൊടുത്തത്. രണ്ട് ഫ്ളൈ ഓവറുകളും ഒരു അടിപ്പാതയും ഉൾപ്പെടുന്ന അൽ ഫാതിഹ് ഹൈവേയുടെ നവീകരണം 2024 മാർച്ചിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 40.5 ദശലക്ഷം ദീനാറാണ് നിർമാണച്ചെലവ്. ജുഫൈർ, ഗുറൈഫ, അദിലിയ, ഗുദൈബിയ, ഉമ്മുൽ ഹസം, മിന സൽമാൻ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഹൈവേ.
പ്രതിദിനം 87,000 വാഹനങ്ങൾ ഇപ്പോൾ കടന്നുപോകുന്നുണ്ട്. ഹൈവേ നിർമാണം പൂർത്തിയായാൽ പ്രതിദിനം 1,40,000 വാഹനങ്ങൾ കടന്നുപോകും.
ryft

