സ്പോർട്സ്‌ ഫെസ്റ്റ്‌ സംഘടിപ്പിച്ചു


അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്ലാഹീ സെന്ററുമായി സഹകരിച്ച്‌ അൽ ഫുർഖാൻ സ്പോർട്സ്‌്‌ ഫെസ്റ്റ്‌ സംഘടിപ്പിച്ചു. അറാദ്‌ മുഹറഖ്‌ ക്ലബ്ബിൽ നടന്ന സ്പോർട്സ്‌ ഫെസ്റ്റിൽ വിവിധ മദ്രസകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികളുടെ മാർച്ച്‌ ഫാസ്റ്റോടെ ആരംഭിച്ച പരിപാടി അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ്‌ സൈഫുള്ള ഖാസിം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇസ്ലാഹീ സെന്റർ പ്രസിഡന്റ്‌ ഹംസ മേപ്പാടി പ്രസീഡിയയം നിയന്ത്രിച്ചു. ചിൽഡ്രൻ സബ്ജൂനിയർ ജൂനിയർ ബോയ്സ്‌ ജൂനിയർ ഗേൾസ്‌ സീനിയർ ബോയ്സ്‌ സീനിയർ ഗേൾസ്‌ എന്നീ വിഭാഗങ്ങളിലായി മുപ്പതിൽ പരം മത്സരങ്ങളാണുണ്ടായിരുന്നത്‌. 

അൽ ഫുർഖാൻ സെന്റർ കോർഡിനേറ്റർ ഷൈഖ്‌ മുദഫ്ഫർ സമ്മാന വിതരണം നിർവ്വഹിച്ചു. സുഹൈൽ മേലടി, മൂസാ സുല്ലമി, ആശിഖ്‌ എംപി, ജാഫർ മോയിദീൻ, ബഷീർ മദനി, മുജീബുറഹ്മാൻ എടച്ചേരി, സഫീർ, മുന്നാസ്‌, മനാഫ്‌ കബീർ, ഫാറൂഖ്‌ മാട്ടൂൽ, പ്രസൂൺ, അനൂപ്‌ റഹ്മാൻ, ആശിഖ്‌, അബ്ദുല്ല പുതിയങ്ങാടി, നജീബ്‌ റിറ്റ്സ്‌, യൂസുഫ്‌ കെപി, ആരിഫ്‌ അഹ്മദ്‌, സിറാജ്‌ മേപ്പയൂർ, ഇൽയാസ്‌ കക്കയം, അബ്ദുസ്സലാം ബേപ്പൂർ, നസീഫ്‌ ടിപി, നവാസ്‌ ഓപി, ഇഖ്ബാൽ, സിറാജ്‌ നാസ്‌, അധ്യാപകരായ നസീമ ടീച്ചർ, സമീറ ടീച്ചർ, അലിയ സന, ഹയ്ഫ അഷ്‌റഫ്‌, സാജിദ അബ്ദുൽ ഖാദർ, ഹെന്ന അഷ്‌റഫ്‌, സെസ്മിന ടീച്ചർ, റജീന ടീച്ചർ, സാജിദ നജീബ്‌, മർസീന ടീച്ചർ, ബിനൂഷ ടീച്ചർ തുടങ്ങിയവർ പരിപാടിക്ക്‌ നേതൃത്വം നൽകി.

article-image

rt7yrt7

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed