ഉസ്താദ് നവാസ് സാബ്രിയുടെ ഖവാലി മാർച്ച് ഏഴിന്


ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്യുറ്റീസിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന സ്പ്രിങ്ങ് ഓഫ് കൾച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി സുപ്രസിദ്ധ ഖവാലി ഗായകൻ നവാസ് സാബ്രിയുടെയും സംഘത്തിന്റെ പരിപാടി മാർച്ച് 7ന് വൈകീട്ട് 8 മണിക്ക് കൾച്ചറൽ ഹാളിൽ വെച്ച് അരങ്ങേറും.

ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ നടക്കുന്ന പരിപാടിയിലേയ്ക്ക് ആദ്യം വരുന്നവർക്ക് ആദ്യം പ്രവേശനം എന്ന രീതിയിൽ സൗജന്യമായി ആളുകൾക്ക് പരിപാടി കാണാനെത്താമെന്ന് ഇന്ത്യൻ എംബസി വാർത്താകുറിപ്പിലൂടെ അറിയിച്ചു.

article-image

xfgdgedrg

You might also like

Most Viewed