കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു


കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ  ബഹ്‌റൈൻ  ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അന്ദലസ് ഗാർഡനിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു. കുട്ടികളുടെ ബാലവേദി പ്രസിഡന്റ്‌ വേദവ് വികാസ്,സെക്രട്ടറി ജെസ്സ കാസിം എന്നിവർ ചേർന്നു  കേക്ക് മുറിച്ചു കൊണ്ടു ദേശീയ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ ജോണി താമരശ്ശേരി അധ്യക്ഷത വഹിച്ചു.

ലേഡീസ് വിംഗ് പ്രസിഡന്റ്‌ രാജലക്ഷ്മി സുരേഷ്, സെക്രട്ടറി അസ്‌ല നിസാർ, വൈസ് പ്രസിഡന്റ്‌ മാരായ അനിൽ മടപ്പള്ളി, അഷ്‌റഫ്‌ പുതിയപാലം, അസിസ്റ്റന്റ് സെക്രട്ടറി മാരായ റിഷാദ് കോഴിക്കോട്, ശ്രീജിത്ത്‌ അരകുളങ്ങര, എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത്‌ കുറിഞ്ഞാലിയോട്, രമേശ്‌ പയ്യോളി, മെമ്പർ ഷിപ് സെക്രട്ടറി ജ്യോജീഷ് എന്നിവർ ബഹ്‌റൈൻ ഭരണാധികാരികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ സലീം ചിങ്ങപുരം  നന്ദി രേഖപ്പെടുത്തി. 

article-image

You might also like

  • Straight Forward

Most Viewed