പരീക്ഷ സമ്മർദ്ദത്തെ മറികടക്കാൻ വർക്ക്ഷോപ്പുമായി സിജി ബഹ്റൈൻ


സ്‌കൂൾ കുട്ടികൾക്ക് പരീക്ഷയുടെ സമ്മർദ്ദത്തെ മറികടക്കുന്നതിനായി 'BEAT THE EXAM STRESS' എന്നപേരിൽ CIGI ബഹ്‌റൈൻ ഗൈഡൻസ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. മാഹൂസിലെ ലോറെൽസ് സെന്റെറിൽ വച്ച് ഡിസംബർ 23 ന് വെള്ളിയാഴ്ച്ച രാവിലെ 9.00 മുതൽ 11.00 വരെ സംഘടിപ്പിച്ചിരിക്കുന്ന വർക്ക് ഷോപ്പ് തികച്ചും സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രശസ്‌ത സൈക്കോളജിസ്റ്റ് അനീസ മൊയ്‌ദു ആയിരിക്കും ക്യാമ്പ് നയിക്കുക. 

എട്ടാം ക്ലാസ്സുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 34049005 അല്ലെങ്കിൽ 3310 5123 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed