ബഹ്റൈന്‍ ദേശീയദിനാഘോഷം - മറിമായം ടീം എത്തുന്നു

ബഹ്റൈൻ ദേശീയദിനാഘോഷ പരിപാടികളുടെ ഭാഗമായി ഡിസംബർ 15ന് വ്യാഴാഴ്ച്ച ഇസാടൗണിലെ ഇന്ത്യൻ സ്കൂൾ ജാഷൻമാൾ ഓഡിറ്റോറത്തിയിൽ വെച്ച് മ്യൂസിക്കൽ കോമഡി നൈറ്റ് സംഘടിപ്പിക്കുന്നു. ക്വിക്ക് മീഡിയ സൊല്യൂഷനും, കോൺവെക്സ് മീഡിയയും ചേർന്ന് നടത്തുന്ന പരിപാടിയിൽ മറിമായം ഫെയിം താരങ്ങൾ അവതരിപ്പിക്കുന്ന പരിപാടികളും അരങ്ങേറും.
കോമഡി സ്കിറ്റുകൾ, മ്യൂസിക്കൽ ഫ്യൂഷൻ, മാജിക്കൽ ഫ്യൂഷൻ ഡാൻസ് തുടങ്ങിയ കലാപരിപാടികളും ഉണ്ടാകുന്ന പരിപാടിയിൽ നിയാസ് അബുബക്കർ, വിനോദ് കോവൂർ, സ്നേഹ ശ്രീകുമാർ, മണികണ്ഠൻ പട്ടാമ്പി, സലീം ഹസൻ, നിയാസ് കണ്ണൂർ, ആതിര രെഗിലേഷ്, അറുമുഖൻ, ജയ്ദേവ്, സലീഷ് ശ്യാം എന്നിവരാണ് പങ്കെടുക്കുന്നത്. പരിപാടിയെ കുറിച്ച് വിശദീകരിച്ച വാർത്ത സമ്മേളനത്തിൽ ബിനോയ് കുമാർ, പവിത്രൻ നീലേശ്വരം, സജി കുടസനാട്, റിയാസ്, ഹീരാ ജോസഫ് എന്നിവർ പങ്കെടുത്തു. പ്രവേശന ടിക്കറ്റുകൾക്കും മറ്റ് വിവരങ്ങൾക്കും 39912068 അല്ലെങ്കിൽ 39828223 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ോ