ബഹ്റൈൻ മലയാളി സെയിൽസ് ടീമിന്റെ ഓണാഘോഷം സംഘടിപ്പിച്ചു


ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ  കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽ ടീമിന്റെ  ആഭിമുഖ്യത്തിൽ നിരവധി കലാപരിപാടികളോടെ പൊന്നോണം 2022 എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു . അദ്ലിയ ബാൻ സാങ് തായ് ഹാളിൽ വെച്ച് നടന്ന പരിപാടി ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സിജു കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. 

article-image

ജനറൽ സെക്രട്ടറി സനിൽ കാണിപ്പയ്യൂർ സ്വാഗതവും ട്രഷറർ ആരിഫ് പോക്കുളം നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ ഗണേഷ് കൊറോറ, പ്രോഗ്രാം കോഡിനേറ്റർ അരുൺ ആർ പിള്ള, വൈസ് പ്രസിഡണ്ട് അഗസ്റ്റിൻ മൈക്കിൾ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ, ദിലീപ്, അഷ്‌റഫ്‌ എന്നിവർ ഓണസദ്യ ഉൾപ്പടെയുള്ള പരിപാടികൾക്ക് നേതൃത്വം നൽകി. കൂട്ടായ്മയിലെ അംഗങ്ങൾക്കുള്ള  ഡിസ്കൗണ്ടുകളോട്   കൂടിയ ഐഡി  കാർഡ് വിതരണവും നടന്നു.  

article-image

a

You might also like

Most Viewed