ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി ചിന്തൻ ശിബിരം 2022 സംഘടിപ്പിച്ചു

ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർക്കായി ചിന്തൻ ശിബിരം 2022 സംഘടിപ്പിച്ചു. ബഹ്റൈൻ സല്ലാഖ്ബീച്ച് റിസോർട്ടിൽ വെച്ച് നടന്ന പരിപാടി കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സി ഷമീം പതാക ഉയർത്തി. ശിബിരത്തിൻ്റെ ഭാഗമായി നടന്ന പഠന ക്യാമ്പിൽ കോൺഗ്രസ്സ് ചരിത്രവും, വർത്തമാനവും എന്ന വിഷയത്തെക്കുറിച്ച് പ്രമുഖ കോൺഗ്രസ് നേതാവ് കാവിൽ പി. മാധവൻ ക്ലാസ്സ് എടുത്തു.
ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, അഡ്വ: രാജേഷ് കുമാർ,ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം,ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ,ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരി, ജില്ലാ ജനറൽ സെക്രട്ടറി ബിജു ബാൽ.സി.കെ, ജില്ലാ ട്രഷറർ പ്രദീപ് മേപ്പയ്യൂർ, ക്യാമ്പ് ജനറൽ കൺവീനർ സുമേഷ് ആനേരി, ജില്ലാ വൈസ് പ്രസിഡന്റ് മാരായ സുരേഷ്മണ്ടോടി, രഞ്ജൻ കേച്ചേരി, രവി പേരാമ്പ്ര,സെൻട്രൽ മാർക്കറ്റ് ഏരിയ പ്രസിഡന്റ് ചന്ദ്രൻ വളയം ജില്ലാ സെക്രട്ടറിമാരായ ജാലീസ്.കെ.കെ. ഗിരീഷ് കാളിയത്ത്, റിജിത്ത് മൊട്ടപ്പാറ,പ്രദീപ് മൂടാടി എന്നിവർ ആശംസ പ്രസംഗം നടത്തി. ശ്രീജിത്ത് പനായി സംഘടനാ പ്രമേയം അവതരിപ്പിച്ചു .അനിൽ കൊടുവള്ളി നന്ദി രേഖപ്പെടുത്തി.
a