നേത്ര ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു


ഇന്ത്യൻ ഇസ്ലാഹി സെന്റർ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ കുട്ടികൾക്കുള്ള നേത്ര ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ഹൂറ ചാരിറ്റബിൾ ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ ഡോ അഞ്ജലി മണിലാൽ ക്ലാസെടുത്തു. കുട്ടികളിൽ  കണ്ടുവരുന്ന കാഴ്ചക്കുറവ്, നേത്ര സംബന്ധമായ പ്രശ്നങ്ങൾ, സ്ക്രീൻ ടൈമിംഗ് , ഭക്ഷണരീതി , വ്യായാമം ,പ്രൊട്ടക്ഷൻ ഗ്ലാസ് എന്നിവയെ കുറിച്ചും ഡോക്ടർ ബോധവത്കരണം നടത്തി.നേത്ര സംബന്ധമായ രക്ഷിതാക്കളുടെ സംശയങ്ങൾക്കും ഡോക്ടർ മറുപടി നൽകി. ഡോ. വഹീദയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി സൗജന്യ ബ്ലഡ് പ്രഷർ, ഷുഗർ ,ജനറൽ ചെക്കപ്പും നടത്തി. നാസർ അബ്ദുൽ ജബ്ബാർ നേതൃത്വം നൽകിയ ക്യാമ്പ് ഐ .ഐ .സി  പ്രസിഡന്റ് ഹംസ മേപ്പാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  സഫീർ കെ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സിറാജ് മേപ്പയൂർ സ്വാഗതം പറഞ്ഞു .അൽ ഫുർഖൻ സെന്റർ ജനറൽ സെക്രട്ടറി സുഹൈൽ മേലടി ആശംസയും നേർന്ന പരിപാടിയിൽ  ഡോ:സെൻഹ  തമീം നന്ദി രേഖപ്പെടുത്തി. 

You might also like

Most Viewed