ബഹ്റൈനിലെ റയ്യാൻ സെന്‍ററിന്റെ ആഭിമുഖ്യത്തിൽ സമ്മർ ക്യാമ്പ് ആരംഭിച്ചു


ബഹ്റൈനിലെ റയ്യാൻ സെന്‍ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സമ്മർക്യാമ്പ് കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. 20 മൊഡ്യൂളുകളിലായി പ്രഗല്ഭരെ ഉൾക്കൊള്ളിച്ചുകൊണ്ട് പേഴ്‌സനാലിറ്റി ഡെവലപ്മെന്‍റ്, ടൈം മാനേജ്‌മെന്‍റ്, മൊബൈൽ ആപ് ഡെവലപ്മെന്‍റ്, സൈബർ സെക്യൂരിറ്റി, ഖുർആനിന്റെ മാധുര്യം എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ നടക്കുയെന്ന് സമ്മർ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ച റയ്യാൻ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ യുവതലമുറ എങ്ങോട്ട് എന്ന വിഷയത്തെ ആസ്പദമാക്കി സമീർ ഫാറൂഖി പ്രഭാഷണം നടത്തി. സൈബർ സ്പെഷ്യലിസ്റ്റ് നഫ്സിൻ, വിസ്‌ഡം ഐ.ടി സെൽ പ്രതിനിധി സുആദ്, സി.എം. ലത്തീഫ്, അൽ ഹിദായ മലയാള വിഭാഗം ജനറൽ സെക്രട്ടറി എം. രിസാലുദ്ദീൻ എന്നിവർ സംസാരിച്ചു. കോഴ്സ് കോഓഡിനേറ്റർ ബിനു ഇസ്മായിൽ സ്വാഗതവും ഫക്രുദ്ദീൻ നന്ദിയും പറഞ്ഞു.

You might also like

Most Viewed