യാത്ര ടിക്കറ്റ് കൈമാറി

സൽമാനിയ ആശുപത്രിയിൽ പന്ത്രണ്ട് ദിവസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ജില്ലയിലെ അച്ചൻകോവിൽ സ്വദേശിനി ഓമന ബാലന് തുടർചികിത്സയ്ക്ക് നാട്ടിലേക്ക് പോകാനായി കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ യാത്ര ടിക്കറ്റ് കൈമാറി. ചാരിറ്റി വിങ് കൺവീനർ നവാസ് കുണ്ടറ, ഹോസ്‌പിറ്റൽ വിസിറ്റ് അംഗം റോജി ജോൺ, അനൂബ് തങ്കച്ചൻ , ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് തോമസ് ബി കെ , സെക്രെട്ടറി ബോജി രാജൻ എന്നിവർ സന്നിഹിതരായിരുന്നു.