ബഹ്‌റൈൻ സമ്മർ ചിത്രരചന മത്സരം സംഘടിപ്പിച്ചു


മലയാളി മോംസ് മിഡിൽ ഈസ്റ്റ്‌ ബഹ്‌റൈൻ സമ്മർ ചിത്രരചന മത്സരം സംഘടിപ്പിച്ചു. വിധികർത്താക്കളായ ഹരീഷ് മേനോൻ, ദിനേഷ് മാവൂർ എന്നിവർ വിജയികളെ പ്രഖ്യാപിച്ചു. ഗ്രേഡ് 1 വിഭാഗത്തിൽ ദേവരത് മഹേശ്വർ ഒന്നാം സ്ഥാനവും ആദ്യലക്ഷ്മി രണ്ടാം സ്ഥാനവും മുഹമ്മദ് ഈസാ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രേഡ് രണ്ടിൽ ഫാത്തിമ ഹനാൻ ഒന്നാം സ്ഥാനവും നീലാംബരി ശ്രീനിവാസ് രണ്ടാം സ്ഥാനവും കെ.ടി. ആദില മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഗ്രേഡ് മൂന്നിൽ ദേവന പ്രവീൺ, നജ നഹാൻ, കെ.ടി. അദീൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഗ്രേഡ് നാലിൽ ദീക്ഷിത് കൃഷ്ണ, വർഷ രമേഷ്, സ്വാതി സുരേഷ് എന്നിവർക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ. ഭാരവാഹികളായ ഷഫീല യാസിർ, ശിഫ സുഹൈൽ, ഷെറിൻ ഷൗക്കത്ത്, ഷബ്‌ന അനബ് എന്നിവർ വിജയികളെ അനുമോദിച്ചു.

You might also like

  • Straight Forward

Most Viewed