ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബാൾ ക്ലബ്ബിന്റെ ഫുട്ബാൾ ടൂർണമെന്‍റ് നാളെ മുതൽ


ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബാൾ ക്ലബ്‌ സംഘടിപ്പിക്കുന്ന നാലാമത് റോളിങ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബാൾ ടൂർണമെന്‍റ് നാളെ മുതൽ ജൂലൈ 15 വരെയുള്ള ദിവസങ്ങളിൽ ഹൂറ ഗോസി മാളിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നടക്കും.ഇതിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ ഇന്ത്യൻ ഫുട്ബാൾ ക്ലബുകളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ യൂസഫ് അലി, ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്‍റ് സെയ്ഫ് അഴീക്കോട്, സെക്രട്ടറി അസീർ പാപ്പിനിശ്ശേരി, ക്ലബ്‌ ഭാരവാഹികളായ ഹംസ വല്ലപ്പുഴ, നിയാസ് തെയ്യൻ എന്നിവർ പങ്കെടുത്തു. സ്പോർട്സ് സെക്രട്ടറി റഷീദ് സയിദ് സ്വാഗതവും ഫുട്ബാൾ ക്ലബ്‌ പ്രസിഡന്‍റ് മുസ്തഫ ടോപ്മാൻ നന്ദിയും പറഞ്ഞു.

You might also like

  • Straight Forward

Most Viewed