ശ്രാവണം 2022ന്റെ ലോഗോ പ്രകാശനം നടന്നു


ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷപരിപാടിയായ ശ്രാവണം 2022ന്റെ ലോഗോ പ്രകാശനവും 100 സ്ത്രീകളെ വീതം പങ്കെടുപ്പിച്ചു കൊണ്ടു സംഘടിപ്പിക്കുന്ന മെഗാ ചരട് പിന്നിക്കളി, മെഗാ തിരുവാതിര എന്നിവയുടെ റിഹേഴ്സലിന്റെ ഔദ്യോഗിക ഉദ്ഘാടനവും പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള നിർവഹിച്ചു. ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ‌ഈ വർഷത്തെ ഓണാഘോഷ കമ്മിറ്റി ചെയർമാൻ എം പി രഘു, സമാജം ഭരണ സമിതി അംഗങ്ങൾ , കൺവീനർമാരായ മോഹിനി തോമസ്, ജയാ രവി കുമാർ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺ വീനർ ശങ്കർ പള്ളൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed