രക്തദാന ദിനത്തോടനുബന്ധിച്ച് സംഘടനകൾക്ക് ആദരം


ലോക രക്തദാന ദിനത്തോടനുബന്ധിച്ച് രക്തദാന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെക്കുന്ന വിവിധ പ്രവാസി സംഘടനകളെുയും വ്യക്തികളെയും കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് ആദരിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്ററിന് വേണ്ടി ചെയർമാൻ കെ ടി സലീം, പ്രസിഡന്റ്‌ ഗംഗൻ  തൃക്കരിപ്പൂര്‍ എന്നിവർ ആദരവ് ഏറ്റുവാങ്ങി. കൂടുതൽ തവണ പ്ലേറ്റ്ലെറ്റുകൾ ദാനം ചെയ്ത ബിഡികെ ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗം സാബു അഗസ്റ്റിൻ, സുധീർ ഉണ്ണികൃഷ്ണൻ എന്നിവരെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. 

article-image

രക്തദാനക്യാമ്പ് സംഘടിപ്പിച്ചു വരുന്ന എസ് കെ എസ് എസ് എഫ് ബഹ്റൈനുള്ള ഉപഹാരം കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് ഡോ: ബ്രിഗേഡിയർ ജനറൽ ഹിഷാം യൂസുഫ് അലി ഹസൻ സമസ്ത ബഹ്റൈൻ ആക്ടിംഗ് സെക്രട്ടറി എസ്. എം. അബ്ദുൽ വാഹിദിന് നൽകി.എസ് കെ എസ് എസ് എഫ് ബഹ്റൈൻ ഓർഗനൈസിംഗ് സെക്രട്ടറി നവാസ് കുണ്ടറയും ചടങ്ങിൽ പങ്കെടുത്തു.

article-image

വേൾഡ് പ്രവാസി മലയാളി അസോസിയേഷനെയും ഇവിടെ നടന്ന ചടങ്ങിൽ ആദരിച്ചു. രക്ഷാധികാരിയും കോ ഫൗണ്ടറുമായ അഭിലാഷ് അരവിന്ദ്, തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ശശികുമാർ ഗുരുവായൂർ എന്നിവർ ചേർന്ന് പ്രശസ്തി പത്രവും മൊമന്റോയും മേജർ ജനറൽ ഡോ ഷെയ്ഖ് സൽമാൻ ബിൻ അതേയത്തള അൽ ഖലീഫ ഏറ്റുവാങ്ങി.

You might also like

Most Viewed