ലുലു മണി'യിലൂടെ പണമയക്കാം; സമ്മാനം നേടാം


ഉപഭോക്താക്കൾക്കായി ലുലു ഇന്‍റർനാഷനൽ എക്സ്ചേഞ്ച് 'വെൽക്കം ടു ദ ഡിജിറ്റൽ വേൾഡ്' എന്ന പ്രമോഷന് തുടക്കംകുറിച്ചു. ബഹ്റൈൻ സർക്കാറിന്റെ ഡിജിറ്റൽ ഇക്കണോമി എന്ന ലക്ഷ്യത്തിന് പ്രാധാന്യവും സഹകരണവും നൽകിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു. ലുലു മണി മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് കാമ്പയിനിൽ പങ്കെടുക്കാവുന്നതാണ്. മൊബൈൽ ആപ്പ് വഴി അനായാസം സുരക്ഷിതമായി മൊബൈൽ ഫോൺ വഴി നാട്ടിലേക്ക് പണമയക്കാം. എക്സ്ചേഞ്ചിൽ പോകുന്നത് ഒഴിവാക്കി മികച്ച നിരക്കിൽ പണമയക്കാനുള്ള സൗകര്യമാണ് ലഭിക്കുന്നത്. ഇതോടൊപ്പം, 'വെൽക്കം ടു ദ ഡിജിറ്റൽ വേൾഡ്' കാമ്പയിനിലൂടെ സമ്മാനവും നേടാം. ലുലു മണിയിലൂടെ ആദ്യത്തെ ഇടപാട് പൂർത്തിയാക്കിയാലുള്ള  സമ്മാനം ലുലു എക്സ്ചേഞ്ചിന്റെ ഏത് ശാഖയിൽനിന്ന് ലഭിക്കുന്നതാണ്.  

You might also like

  • Straight Forward

Most Viewed