ബഹ്റൈനിൽ പാർക്കിംഗ് സംവിധാനത്തിൽ പുതിയ മാർഗനിർദേശങ്ങൾ

രാജ്യത്തെ നഗര പ്രദേശങ്ങളിലെ നിലവിലെ പാർക്കിംഗ് സംവിധാനത്തിലെ അപാകതകൾ പരിഹരിക്കാൻ പുതിയ മാർഗനിർദേശങ്ങൾ വരുന്നു. നഗരവൽക്കരണത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ നടപ്പിലാക്കുക എന്ന് വർക്ക്സ് മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രി ഇസ്സാം ഖലാഫ് അറിയിച്ചു. വർക്ക് ഷോപ്പുകൾക്കും, ഗാരേജുകൾക്കും കാർ പാർക്കിംഗിന് ആവശ്യമായ സ്ഥലം നൽകണമെന്ന് സതേൺ ഗവർണറേറ്റ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. മൾട്ടിപ്പിൾ കാർ പാർക്കിംഗ് ക്ലാസിഫിക്കേഷനാണ് നടപ്പിൽ വരുത്താൻ ഉദേശിക്കുന്നതെന്നും ഇതിലൂടെ കൂടതൽ കൃത്യതയോടും ചിട്ടയോടും കൂടി പാർക്കിംഗ് സംവിധാനങ്ങൾ ക്രമീകരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.