ബഹ്റൈനിൽ ടൂറിസം മേഖല 5 വർഷം കൊണ്ട് നേടിയത് 200 കോടി

ബഹ്റൈനിൽ ടൂറിസം മേഖല കഴിഞ്ഞ 5 വർഷം കൊണ്ട് നേടിയത് 200 കോടി വരുമാനം. വാണിജ്യ വ്യവസായം ടൂറിസം വകുപ്പ് മന്ത്രി സെയ്ദ് അൽ സയാനിയാണ് ഇക്കാര്യം അറിയിച്ചത്. 2022 ന്റെ അവസാനത്തോടെ ടൂറിസം മേഖലയിൽ നിന്നും പ്രതീക്ഷിക്കുന്നത് ഒരു ബില്ല്യൺ വരുമാനമാണെന്നും 2023 ൽ 1.5 ബില്ല്യണും, 2024 ൽ 1.7 ബില്ല്യണും 2025 1.9 ബില്ല്യണും 2026 ലൽ 2 ബില്ല്യണുമാണ് വരുമാനമായി പ്രതീക്ഷിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. 2015 മുതൽ 2019 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ടൂറിസം മേഖലയിൽ വളർച്ച ഉണ്ടായിട്ടുണ്ടെങ്കിലും കോവിഡ് പ്രതിസന്ധിയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ടൂറിസം മേഖലയെ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്താനും ജനശ്രദ്ധ ആകർഷിക്കാനുമായി നിരവധി പദ്ധതികൾ ഒരുക്കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.