ബഹ്റൈനിൽ പൊടികാറ്റ് ; മുന്നറിയിപ്പുമായി അധികൃതർ


ബഹ്റൈനിൽ പൊടിക്കാറ്റ് വീശുന്നത് ഇന്നും തുടരുകയാണ്. വേനൽ ആരംഭിക്കുന്നതിന് മുന്നോടിയായി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തെ തുടർന്നാണ് വിവിധ ഇടങ്ങളിൽ വ്യാപകമായി പൊടിക്കാറ്റ് വീശുന്നതെന്ന് ബഹ്റൈൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. കാറ്റിലെ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് മൂലം ദൂരക്കാഴ്ച്ച മങ്ങിയതിനാല്‍ ഹൈവേകളുള്‍പ്പടെയുള്ള പ്രധാന റോഡുകളില്‍ ഗതാഗതം ദുസ്സഹമായിരിക്കുകയാണ്. പൊതു ജനങ്ങളോട് ജാഗ്രത പുലർത്തണമെന്നും ആകാശം മേഘാവൃതമായിരിക്കുന്നതിനാൽ വരു ദിവസങ്ങളിൽ മഴപെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

You might also like

Most Viewed