ബഹ്റൈനിൽ വിവാഹത്തിന് മുൻപ് പ്രി മാരിറ്റൽ കൗൺസിലിംഗ് സെഷൻ വേണമെന്ന് ശുപാർശ

വിവാഹ കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് ബഹ്റൈനി സ്വദേശികൾക്കിടയിൽ പ്രി മാരിറ്റൽ കൗൺസിലിംഗ് സെഷൻ നിർബന്ധമായും ചേർക്കണമെന്ന് പാർലിമെന്റ് എംപിമാരുടെ ശുപാർശ. കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് യോഗത്തിൽ 5 എം.പിമാർ ചേർന്നാണ് ശുപാർശ സമർപ്പിച്ചത്. രാജ്യത്ത് വർദ്ധിച്ചു വരുന്ന വിവാഹമോചന കേസുകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നും ദമ്പതിമാർക്ക് അവരുടെ ഉത്തരവാദിത്വം മനസ്സിലാക്കാൻ ഇതുവഴി സാധിക്കുമെന്നും എം.പിമാർ അഭിപ്രായപ്പെട്ടു. പുതിയ നിർദേശത്തെ തൊഴിൽ സാമൂഹ്യകാര്യ വികസന മന്ത്രാലയം പിന്തുണച്ചിട്ടുണ്ടെങ്കിലും കൗൺസിംലിംഗ് സെഷൻ കൊണ്ട് മാത്രം ഡിവോഴ്സ് കേസുകൾ കുറയ്ക്കാൻ കഴിയില്ലെന്ന് നീതിന്യായ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ് മന്ത്രാലയം അഭിപ്രായപ്പെട്ടു.