ബഹ്റൈൻ പ്രധാനമന്ത്രി യു.എസ് വൈസ് പ്രസിഡണ്ട് കമല ഹാരിസുമായി കൂടിക്കാഴ്ച്ച നടത്തി

ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി യു.എസ് വൈസ് പ്രസിഡണ്ട് കമല ഹാരിസുമായി വാഷിംഗ് ടൺ ഡിസിയിലെ വൈറ്റ് ഹൗസിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി. ഇരുരാജ്യങ്ങൾക്കിടയിലുള്ള നയതന്ത്രബന്ധം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിജിറ്റൽ ഇൻഫർമേഷൻ, ലോജിസ്റ്റിക്, ഇൻഡസ്ട്രിയൽ, സ്പെയ്സ് സയൻസ് തുടങ്ങിയ വിഭാഗങ്ങളിലെ 6 കരാറുകളിൽ ഒപ്പുവെച്ചു. ബഹ്റൈനും യു.എസുമായി നിലനിൽക്കുന്ന ചരിത്രപരമായ ഉഭയകക്ഷി ബന്ധത്തെ കുറിച്ചും ആഗോള സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യം വഹിക്കുന്ന പങ്കിനെ കുറിച്ചും ബഹ്റൈൻ യു.എസ് വാണിജ്യ വ്യവസായ മേഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്റൈനിൽ തുടങ്ങിയ യു.എസ് ട്രേഡ് സോണിനെ പറ്റിയും ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ സംസാരിച്ചു. ബഹ്റൈനിലെ യു.എസ് ട്രേഡ് സോണ്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക, വാണിജ്യ, നിക്ഷേപ സഹകരണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യാന്തര തലത്തിൽ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താനായി യു.എസ് ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ചു.