പുനർവിവാഹം ചെയ്യാനൊരുങ്ങി ; ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു


പുനര്‍വിവാഹം ചെയ്യാന്‍ പദ്ധതിയിട്ട ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ലെബനോനിലാണ് സംഭവം. പ്രതിയായ സിറിയന്‍ യുവതിയെ ലെബനീസ് പൊലീസ് അറസ്റ്റ് ചെയ്തു. 35കാരനായ ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്പോഴാണ് യുവതി തന്റെ സഹോദരനുമായി ചേര്‍ന്ന് കൊലപാതകം നടത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു. ഭര്‍ത്താവിന്റെ തലയ്ക്ക് ഇരുമ്പ് വടി കൊണ്ട് അടിച്ചും കത്തി കൊണ്ട് കുത്തിയുമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് യുവതിയും സഹോദരനും ചേര്‍ന്ന് മൃതദേഹം കുഴിയെടുത്ത് മൂടി. ഇതിന് പിന്നാലെ ഫെബ്രുവരി 22 മുതല്‍ ഭര്‍ത്താവിനെ കാണാനില്ലെന്നും 33കാരിയായ യുവതി പറഞ്ഞതായി ലെബനോനിലെ ആഭ്യന്തര സുരക്ഷാ സേന പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണത്തില്‍ യുവതിയും സഹോദരനുമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി ഇവരെ അറസ്റ്റ് ചെയ്തു. രണ്ടുപേരും കൊലപാതക കുറ്റം സമ്മതിച്ചു. ഭര്‍ത്താവ് പുനര്‍ വിവാഹം ചെയ്യാന്‍ പദ്ധതിയിട്ടതും മക്കള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഇവര്‍ പറഞ്ഞു.

You might also like

Most Viewed