ബഹ്റൈനിൽ വാ​റ്റ്​ നി​യ​മം ശ​രി​യാ​യി പാ​ലി​ക്കുന്നുണ്ടെന്ന് ​ ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന നടത്തി


ബഹ്റൈനിൽ  സ്ഥാപനങ്ങളിലെ വാറ്റ് നിയമം ശരിയായി പാലിക്കുന്നെന്ന് ഉറപ്പാക്കാന്‍ പരിശോധന ശക്തിപ്പെടുത്തിയതായി വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം അറിയിച്ചു. നാഷണല്‍ റവന്യൂ അതോറിറ്റിയുടെ സഹകരണത്തോടെയാണ് വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. കഴിഞ്ഞദിവസം 40 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതോടൊപ്പം ബോധവത്കരണവും നടക്കുന്നുണ്ട്. വാറ്റ് 10 ശതമാനമാക്കി വര്‍ധിപ്പിച്ചശേഷം വിവിധ സ്ഥാപനങ്ങളില്‍ നിയമലംഘനം കണ്ടെത്തിയിരുന്നു. 10,000 ദീനാര്‍ വരെ പിഴ ലഭിക്കുന്ന ശിക്ഷയാണ് വാറ്റ് നിയമ ലംഘനമെന്ന് അധികൃതര്‍ വ്യക്തമാക്കി

You might also like

  • Lulu Exchange
  • Straight Forward

Most Viewed