ബഹ്റൈനിൽ വരും ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

ബഹ്റൈനിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ വ്യതിയാനം മൂലം വ്യാപകമായി മഴ പെയ്യുമെന്ന് ബഹ്റൈൻ കാലാവസ്ഥ നീരീക്ഷണ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. വരുന്ന ശനിയാഴ്ച്ച മുതൽ തിങ്കളാഴ്ച്ച വരെയാണ് മഴപെയ്യാൻ സാധ്യതയുള്ളതെന്ന് നിലവിലെ റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് ബഹ്റൈനിൽ പലയിടങ്ങളിലും കാറ്റ് വീശുന്നത് തുടരുകയാണെന്നും മഴ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ പൊതു ജനങ്ങളോട് മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.