ബഹ്റൈൻ പ്രതിഭയുടെ 'പ്രതിഭ അന്തർ ദേശീയ നാടക പുരസ്‌കാരം-2025 നുള്ള രചനകൾ ക്ഷണിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിലെ പുരോഗമന കലാ-കായിക സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ ബഹൈൻ പ്രതിഭയുടെ 'പ്രതിഭ അന്തർ ദേശീയ നാടക പുരസ്‌കാരം-2025 നുള്ള രചനകൾ ക്ഷണിച്ചു. രചയിതാക്കൾ ഇന്ത്യൻ പൗരന്മാരായിരിക്കണം. ലോകത്തിൽ എവിടെ താമസിക്കുന്നവർക്കും പങ്കെടുക്കാവുന്നതാണ്.
25,000 രൂപയുടെ ക്യാഷ് അവാർഡും, പപ്പൻ ചിരന്തന സ്മാരക ഫലകവും, കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾക്കൊള്ളുന്ന ജൂറിയാണ് രചനകൾ തിരഞ്ഞെടുക്കുക. പുരോഗമ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു മണിക്കൂർ വരെ അവതരണ ദൈർഘ്യം വരാവുന്ന, 2024 ജനുവരി 1 ന് ശേഷമുള്ള, പ്രസിദ്ധീകരിച്ചതും, പ്രസിദ്ധീകരിക്കാത്തതും മൗലികവുമായുള്ള മലയാള നാടക രചനകളായിരിക്കും പുരസ്‌കാരത്തിനായി പരിഗണിക്കുക.
നാടക രചനകൾ 2025 ആഗസ്‌റ്റ് 15 നുള്ളിൽ bpdramaawards@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ PDF ആയി ലഭിച്ചിരിക്കേണ്ടതാണ്. നാടക രചനയിൽ രചയിതാവിൻ്റെ പേരോ അതുമായി ബന്ധപ്പെട്ട സൂചനകളോ ഉണ്ടാകാൻ പാടുള്ളതല്ല.
രചയിതാവിൻ്റെ വ്യക്തി വിവരങ്ങളും മറ്റും നാടക രചനയോടൊപ്പം പ്രത്യേകം അനുബന്ധമായി അയക്കേണ്ടതാണെന്ന് പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡൻ്റ് ബിനു മണ്ണിൽ, നാടക വേദി കൺവീനർ അശോകൻ എൻകെ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
്ിു്