യാത്ര അയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ l 37 വർഷം ബഹ്റൈൻ പ്രവാസിയായിരുന്ന തിരൂർ സ്വദേശി മുസ്തഫ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങി. കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം വർക്കിംഗ് കമ്മിറ്റി അംഗവും, കെഎംസിസി ബഹ്‌റൈൻ സനാബിസ് ഏരിയ സീനിയർ ഭാരവാഹിയുമായ അദ്ദേഹത്തിന് കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല കമ്മിറ്റിയും, തിരൂർ മണ്ഡലം കമ്മിറ്റിയും സംയുക്തമായി യാത്ര അയപ്പ് നൽകി.

മനാമ കെഎംസിസി ബഹ്‌റൈൻ മിനി ഹാളിൽ നടന്ന യാത്ര അയപ്പ് പരിപാടി കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല ആക്ടിങ് പ്രസിഡന്റ് ഷാഫി കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ, ജില്ല ഓർഗനൈസിങ് സെക്രട്ടറി റിയാസ് ഒളവട്ടൂർ, തിരൂർ മണ്ഡലം ട്രഷറർ ജാസിർ കന്മനം, ജില്ല ഭാരവാഹികൾ ആയ മുജീബ് മലപ്പുറം, മഅറൂഫ് ആലുങ്ങൾ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തിരൂർ മണ്ഡലം ഭാരവാഹികൾ ആയ താജു ചെമ്പ്ര, ശംസുദ്ധീൻ കുറ്റൂർ എന്നിവർ സംബന്ധിച്ചു. യോഗത്തിൽ തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ്‌ കുന്നത്ത് പറമ്പിൽ അധ്യക്ഷത വഹിച്ചു. തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി എം മൗസൽ മൂപ്പൻ ചെമ്പ്ര സ്വാഗതവും മണ്ഡലം സെക്രട്ടറി ഹുനൈസ് മാങ്ങാട്ടിരി നന്ദിയും പറഞ്ഞു.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed