ബഹ്റൈനിൽ നിയമ വിരുദ്ധമായി പിടിച്ച 90 കിലോ ചെമ്മീനുമായി നാലു ഏഷ്യക്കാർ പിടിയിൽ

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിൽ നിയമ വിരുദ്ധമായി പിടിച്ച 90 കിലോ ചെമ്മീനുമായി നാലു ഏഷ്യക്കാരെ കോസ്റ്റ് ഗാർഡ് പിടികൂടി. കിഴക്കന്‍ സമുദ്ര മേഖലയിലെ ഫാഷ്ത് അൽ-അസ്‌മ് പ്രദേശത്ത് വെച്ച് കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയിൽ ബഹ്റൈനിൽ നിരോധിച്ച, പ്രാദേശികമായി ‘കുഫ’ എന്നറിയപ്പെടുന്ന, ബോട്ടം ട്രോളിങ് വലകൾ ഉപയോഗിച്ചാണ് ഇവർ മത്സ്യം പിടിച്ചിരുന്നതെന്നും കണ്ടെത്തി.
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് മറൈൻ റിസോഴ്സസ് രാജ്യത്ത് ചെമ്മീൻ പിടിക്കുന്നത് ജൂലൈ 31 വരെ നിരോധിച്ചിരിക്കുകയാണ്.
കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറുന്നതിനായി നിയമ നടപടികൾ സ്വീകരിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. സമുദ്രസമ്പത്ത് സംരക്ഷിക്കാനും നിയമങ്ങൾ പാലിക്കാനും തുടർന്നും പരിശോധനകൾ നടത്തുമെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
േിേി