ബഹ്റൈൻ അൽ ഫുർഖാൻ സെന്റർ പഠന ക്യാമ്പ് സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈൻ അൽ ഫുർഖാൻ സെന്റർ പഠന ക്യാമ്പ് സംഘടിപ്പിച്ചു. അൽ ഫുർഖാൻ ഹാളിൽ വെച്ച് സംഘടിപ്പിച്ച പഠന ക്യാമ്പിൽ വിവിധ സെഷനുകളിലായി നടന്ന പരിപാടിയിൽ മുഹറം നാം അറിയേണ്ടത് എന്ന വിഷയം അജ്‌മൽ മദനി അൽകോബാറും തസ്കിയത്ത് ചിന്തകൾ അബ്ദുൽ ലത്വീഫ് അഹ്‌മദും അവതരിപ്പിച്ചു.
സൂംബ വിവാദം ഒരു വിശകലനം എന്ന ചർച്ചാ സെഷൻ മൂസാ സുല്ലമി നിയന്ത്രിച്ചു. അൽ ഫുർഖാൻ സെന്റർ മലയാളം ഡിവിഷൻ പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സുഹൈൽ മേലടി ആമുഖവും ട്രഷറർ നൗഷാദ് പിപി സമാപനവും നടത്തി. പഠന ക്യാമ്പിനും തുടർന്ന് നടന്ന ഇഫ്താറിനും അബ്ദുസ്സലാം ബേപ്പൂർ, ബഷീർ മദനി, മുജീബു റഹ്മാൻ എടച്ചേരി, അനൂപ് തിരൂർ, അബ്ദുൽ ബാസിത്ത്, മുഹമ്മദ് ഷാനിദ്, ഇഖ്‌ബാൽ കാഞ്ഞങ്ങാട്, മുബാറക് വികെ, ഹിഷാം കെ ഹമദ്, മുസ്‌ഫിർ മൂസ, മായൻ കോയിലാണ്ടി, യൂസുഫ് കെപി, അബ്ദുല്ല പുതിയങ്ങാടി, സമീൽ പി, നസീഫ് ടിപി, നവാഫ് ടിപി, സബീല യൂസുഫ് എന്നിവർ നേതൃത്വം നൽകി.
േ്ിേ്