സ്‌കൂളുകളുടെ പ്രവർത്തനം പൂർണ തോതിൽ പുനരാരംഭിക്കുന്നു ; അനുമതി നൽകി കുവൈറ്റ് ആരോഗ്യമന്ത്രാലയം

കുവൈറ്റ് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതോടെ രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തില്‍ പൂര്‍ണതോതില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. ദേശീയ അവധി ദിനങ്ങള്‍ക്ക് മുന്‍പായി വിദ്യാഭ്യാസ മന്ത്രി ഡോ. അലി ഫഹദ് അല്‍ മുത്ഥാഫിന്റെ അധ്യതക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകും. യോഗം സംബന്ധിച്ച് നിലവില്‍ അറിയിപ്പുകള്‍ വന്നിട്ടില്ലെങ്കിലും ഈയാഴ്ച തന്നെയുണ്ടാകുമെന്നാണ് സൂചന.സ്‌കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിക്കുന്നു; അനുമതി നല്‍കി കുവൈറ്റ് ആരോഗ്യമന്ത്രാലയം. സ്‌കൂളുകളില്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ക്ലാസ് സംവിധാനം തുടരണമോ എന്ന കാര്യത്തിലടക്കം യോഗത്തില്‍ തീരുമാനിക്കും. സ്‌കൂളുകള്‍ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനത്തിലേക്ക് മാറുന്നതിന് മുന്‍പ് മന്ത്രാലയത്തിന് ചില നടപടിക്രമങ്ങള്‍ ഉറപ്പാക്കേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു.