വേനൽക്കാല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടറേറ്റ്, ഐ.സി.ആർ.എഫ് ബഹ്‌റൈൻ, ഇന്ത്യൻ ക്ലബ് എന്നിവയുടെ സഹകരണത്തോടെ തൊഴിലാളികൾക്കായി വിപുലമായ വേനൽക്കാല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി ഏകദേശം 375 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു.
ഐ.സി.ആർ.എഫ് ജോയിന്റ് സെക്രട്ടറി ജവാദ് പാഷ സ്വാഗതം പറഞ്ഞു. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരായ ക്യാപ്റ്റൻ നൂറ അൽ തമീമി, ക്യാപ്റ്റൻ ഫാത്തിമ അൽ അമീരി, ക്യാപ്റ്റൻ ദുആ അൽ ജൗദർ, ക്യാപ്റ്റൻ ഹമദ് അൽ ജാർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മേധാവി മിസ് നദാൽ അൽ അലൈവി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
യോഗ മാസ്റ്റർ കെ.എം. തോമസ് നയിച്ച ചിരി യോഗയോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന്, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ വഞ്ചനയും വിശ്വാസലംഘനവും, ഫയർ ആൻഡ് സേഫ്റ്റി , മൈ ഗവൺമെന്റ് ആപ്പ് എന്നിവയെക്കുറിച്ച് വിശദമായ അവതരണങ്ങൾ നടത്തി. വയലിനിസ്റ്റ് നിതിൻ രവീന്ദ്രനൊപ്പം തൊഴിലാളികളിൽ നിന്നുള്ള വിവിധ ഗായകരും നർത്തകരും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് നന്ദി രേഖപ്പെടുത്തി.
ssadf
dsfgfg