തംകീന്‍റെ വേതന സഹായ പദ്ധതികളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുണമെന്ന് നിർദ്ദേശം

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ ലേബർ ഫണ്ടായ തംകീന്‍റെ വേതന സഹായ പദ്ധതികളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുണമെന്ന അടിയന്തര നിർദേശവുമായി പാർലിമെന്റ് എംപിമാർ. തംകീനുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനങ്ങൾ തട്ടിപ്പ് നടത്തുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് പാർലമെന്‍റ് സേവനസമിതി വൈസ് ചെയർമാൻ മുഹമ്മദ് അൽ ഒലൈവി നിർദേശവുമായി രംഗത്തെത്തിയത്.
തംകീന്‍റെ സാമ്പത്തികസഹായം ജോലി ചെയ്യുന്ന ബഹ്‌റൈനികൾക്ക് മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധന നടപടിക്രമങ്ങൾ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചില കമ്പനികൾ തംകീനിൽനിന്ന് വേതനസഹായം ലഭിക്കുന്നതിന് ബഹ്‌റൈനികളെ രേഖകളിൽ മാത്രം ജോലിക്കാരായി നിയമിക്കുന്നത് വർധിക്കുകയാണെന്നും അൽ ഒലൈവി പറഞ്ഞു.
നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, നിയമലംഘകരെ ഉത്തരവാദികളാക്കുക, പൊതു ഫണ്ടുകൾ സംരക്ഷിക്കുക, ബഹ്‌റൈനി തൊഴിലാളികളുടെ തൊഴിൽ സ്ഥിരത വർധിപ്പിക്കുക, തംകീന്റെ തന്ത്രപരമായ ലക്ഷ്യങ്ങളെയും വിശ്വാസ്യതയെയും തകർക്കുന്ന പ്രവണതകൾ തടയുക എന്നിവയാണ് പ്രധാന ശുപാർശകൾ. നിർദേശം പാർലമെന്‍റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലമിന് സമർപ്പിച്ചു.
sdfsf