ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നാടൻ പന്ത് കളി മത്സരത്തിൽ ചമ്പക്കര ടീം ജേതാക്കൾ


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ന്യൂ സിഞ്ച് മൈതാനിയിൽ നടത്തപ്പെട്ട അഞ്ചാമത് 20/20 നാടൻ പന്ത് കളി മത്സരത്തിൽ മീനടം ടീമിനെ പരാജയപ്പെടുത്തി ചമ്പക്കര ടീം ജേതാക്കളായി.

ഫൈനൽ മത്സരം ഒഐസിസി മുൻ ദേശീയ പ്രസിഡൻ്റ് ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ഒഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി മനു മാത്യു ഫൈനൽ മത്സരത്തിന് ആശംസകൾ നേർന്നു.

സമാപന സമ്മേളനത്തിൽ ബികെഎൻബി എഫ് പ്രസിഡന്റ്റ് സാജൻ തോമസ് അധ്യക്ഷത വഹിച്ചു. ഫൈനലിൽ മത്സരിച്ച ടീമുകൾക്ക് ബിനു കരുണാകരൻ, ബിജു ജോർജ് , ജോജി വി. തോമസ് മീനടം എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.

രക്ഷാധികാരി റെജി കുരുവിള സാമൂഹിക പ്രവർത്തകനായ തോമസ് ഫിലിപ്പ്, സെൻ്റ് പീറ്റേഴ്‌സ് ഇടവക സെക്രട്ടറി മനോഷ് കോര, ടൂർണമെൻ്റ് കൺവീനർ സന്തോഷ് പുതുപ്പള്ളി, ബികെഎൻബിഎഫ് സെക്രട്ടറി ശ്രീരാജ് എന്നിവർ ടൂർണമെന്റിന് സമാപന സമ്മേളനത്തിന് ആശംസകൾ നേർന്നു.

article-image

safsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed