ഭർത്താവിൽ നിന്നും മോശം പെരുമാറ്റം ; ബഹ്റൈനിൽ യുവതിയുടെ പരാതിയൽ വിവാഹമോചനത്തിന് ഉത്തരവ്

ബഹ്റൈനിൽ പത്ത് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഭർത്താവിൽ നിന്നും സാമ്പത്തിക ചൂഷണം, മോശം പെരുമാറ്റം എന്നിവ നേരിടേണ്ടി വന്നു എന്ന പരാതിയിൽ ഭർത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി യുവതിയ്ക്ക് ശരീയത്ത് കോടതി വിവാഹ മോചനത്തിന് ഉത്തരവ് നൽകി. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ പരാതി ഫയൽ ചെയ്തിട്ടുണ്ടെന്നും ഭർത്താവ് തന്നെ ശാരീരികമായി മർദ്ദിച്ചിട്ടുണ്ടെന്നും യുവതി കോടതിയിൽ മൊഴി നൽകി. യുവതി ഭർത്താവിൽ നിന്നും നിരന്തരം പീഡനങ്ങൾക്കും ഇരയായിട്ടുണ്ടെന്ന് സാക്ഷികളും കോടതിയിൽ മൊഴി നൽകി. തുടർന്നുള്ള വിചാരണയിൽ ഭർത്താവ് കുറ്റക്കാരനാണെന്ന് കോടതിയ്ക്ക് മനസ്സിലാവുകയും വിവാഹമോചനത്തിന് ഉത്തരവ് നൽകുകയും ചെയ്തു.