പ്രവാസികളുടെ ഏഴ് ദിവസത്തെ ക്വാറന്‍റൈന്‍ ഒഴിവാക്കി കേന്ദ്രവും


വിദേശത്ത് നിന്നെത്തുന്നവർക്ക് നിർദേശിച്ചിരുന്ന ഏഴ് ദിവസം ക്വാറന്‍റൈന്‍ കേന്ദ്രം ഒഴിവാക്കി. 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിർദേശം. റിസ്ക് രാജ്യങ്ങളെന്ന കാറ്റഗറിയും ഒഴിവാക്കിയിട്ടുണ്ട്. ഫെബ്രുവരി 14 മുതൽ പുതിയ മാർഗനിര്‍ദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വയം-ആരോഗ്യ നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികൾക്ക്   COVID19 ന്റെ രോഗ ലക്ഷ്ണങ്ങൾ കണ്ടാൽ , അവർ ഉടൻ തന്നെ സ്വയം ഐസൊലേറ്റ് ചെയ്യുകയോ  അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് റിപ്പോർട്ട് ചെയ്യുകയോ ദേശീയ ഹെൽപ്പ് ലൈൻ നമ്പറിലേക്കോ  സംസ്ഥാന ഹെൽപ്പ് ലൈൻ നമ്പറിലേക്കോ വിളിച്ച് അറിയിക്കേണ്ടതാണ്. തുറമുഖങ്ങൾ വഴി എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരും ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ള  ഇതേ  പ്രോട്ടോകോളുകൾ സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed