കിം​ഗ് ഫഹദ് കോസ് വേ വഴി യാത്ര ചെയ്യുന്നവർ പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം


കിംഗ് ഫഹദ് കോസ് വേ വഴി യാത്ര ചെയ്യുന്നവർ പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ബഹ്റൈനിൽ നിന്ന് സൗദിയിലേക്ക് കിംഗ് ഫഹദ് കോസ് വേ വഴി യാത്രചെയ്യുന്ന യാത്രക്കാർ ഇനി മുതൽ നിർബന്ധമായും 72 മണിക്കൂർ മുൻപുള്ള പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റിനോടൊപ്പം വാക്സിനേഷൻ സർട്ടിഫിക്കറ്റും കരുതണമെന്ന് നാഷ്ണൽ ടാസ്ക് ഫോഴ്സ് വിഭാഗം അറിയിച്ചു. പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ എന്തെങ്കിലും തട്ടിപ്പ് നടത്തിയാൽ നിയമപരമായി ശിക്ഷ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിയമ ലംഘനം നടത്തുന്നവർക്ക് പത്ത് വർഷത്തോളം തടവുശിക്ഷ ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിയമങ്ങൾ കർശനമാക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed