ഇനാറ മോൾക്കായി ബിരിയാണി ചാലഞ്ച് സംഘടിപ്പിക്കുന്നു


സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ രോഗ ബാധിതയായ കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇനാറ മോളുടെ ചികിത്സക്കായി ബഹ്റൈനിൽ രൂപവത്കരിച്ച കൂട്ടായ്മ ബിരിയാണി ചലഞ്ച് നടത്തുന്നു. ഏകദേശം 16 കോടി രൂപ വിലവരുന്ന മരുന്നിന് പണം കണ്ടെത്താനാവാതെ ചികിത്സ വൈകുന്നതിനാൽ മണിപ്പാൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് പിതാവ് മുഹമ്മദ് റാഷിദ് അറിയിച്ചതിനെ തുടർന്നാണ് ഇത് നടത്തുന്നത്. ഡിസംബർ 31ന് നടക്കുന്ന ചലഞ്ചിലൂടെ 2000 ബിരിയാണി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പങ്കാളികളാകുന്ന ബഹ്റൈനിൽ എവിടെയുമുള്ള സുമനസ്സുകൾക്ക് ഉച്ചഭക്ഷണമായി ബിരിയാണി എത്തിച്ചുനൽകും. കൂടുതൽ വിവരങ്ങൾക്ക് 33172285 അല്ലെങ്കിൽ 39533273  എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed