അനുശോചനയോഗം സംഘടിപ്പിച്ചു

കെപിസിസി വർക്കിംഗ് പ്രസിഡണ്ടും, എംഎൽ എ യുമായ പി ടി തോമസിന്റെ വിയോഗത്തെ തുടർന്നു ഐ വൈ സി സി അനുശോചനയോഗം സംഘടിപ്പിച്ചു. ഗുദൈബിയാ ദേശീയ കമ്മറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐ.വൈ.സി.സി. ദേശീയ കമ്മറ്റി പ്രസിഡണ്ട് ജിതിൻ പരിയാരം അധ്യക്ഷത വഹിച്ചു. ഏതാനും വർഷം മുൻപ് ഐ വൈ സി സി സംഘടിപ്പിച്ച "യുവ ജാഗ്രതാ സദസ്സ് " ൽ പങ്കെടുത്ത പി.ടി തോമസുമായുള്ള അനുഭവവും ഭാരവാഹികൾ അനുസ്മരിച്ചു. ചടങ്ങിൽ ദേശീയ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പി എം, ജോയിൻ സെക്രട്ടറി ജമീൽ, ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം, മീഡിയ സെൽ കൺവീനർ അലൻ ഐസക്ക് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി ബൈജു വണ്ടൂർ സ്വാഗതവും, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ നന്ദിയും പറഞ്ഞു.