ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം എസ്. എൻ. സി. എസ് സംഘടിപ്പിച്ചു

ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 89 മത് ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം എസ്. എൻ. സി. എസ് സിൽവർ ജുബിലി ഓഡിറ്റോറിയത്തിൽ നടന്നു. പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് കെ. ജി. ബാബുരാജൻ ഉദ്ഘാടനം നിർവഹിച്ച വിളംബര സമ്മേളനത്തിൽ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ബ്രഹ്‌മശ്രീ. ഋതംബരാനന്ദ സ്വാമികൾ ഓൺലൈനിലൂടെ ശിവഗിരി തീർത്ഥാടന വിളംബര സന്ദേശം നൽകി. ശിവഗിരി തീർത്ഥാടനത്തിന്റെ ജി. സി. സി. കോർഡിനേറ്റർ അനിൽ തടാലിൽ ആശംസകൾ നേർന്നു സംസാരിച്ചു. എസ്. എൻ. സി. എസ് ആക്ടിംഗ് ചെയർമാൻ പവിത്രൻ പൂക്കോട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി പ്രസാദ് വാസു നന്ദിയും അറിയിച്ചു. എസ്. എൻ. സി. എസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.