ബഹ്റൈൻ കേരളീയ സമാജം ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു


മനാമ

ബഹ്റിൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ആഘോഷങ്ങൾ പുതുമയും വൈവിധ്യവും ശ്രദ്ധ നേടി. സമാജം മെംബർമാർ ആലപിച്ച കരോൾ ഗാനങ്ങളും ക്രിസ്തുമസ് സന്ദേശങ്ങളടങ്ങിയ  നൃത്തങ്ങളും  കൂടാതെ സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച ക്രിസ്തുമസ്സ് കരോൾ യാത്രയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. 

article-image

ഇതോടൊപ്പം നടന്ന സമ്മേളനത്തിൽ   വർഗ്ഗീസ് ജോർജ്ജ് സ്വാഗതം പറഞ്ഞു.  ബി കെ എസ് പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായിരുന്നു. സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗ്ഗീസ് കാരക്കൽ ക്രിസ്തുമസ്സ് ദിന സന്ദേശ പ്രസംഗം നൽകി. കൺവീനർ ജോർജ്ജ് ജെയിംസ് നന്ദി പ്രസംഗം നടത്തി.  രണ്ട് ക്രിസ്തുമസ്സ് പാപ്പമാരും, പുൽക്കുടും  ക്രിസ്മസ് പാപ്പയുടെ കൂറ്റൻ രുപവും മാറ്റുകൂട്ടിയ പരിപാടിയിൽ വിഭവ സമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു. 

You might also like

  • Straight Forward

Most Viewed