ബഹ്റൈനിൽ വാഹനാപകടങ്ങളിൽ കൂടുതൽ മരണപ്പെടുന്നത് കാൽനടയാത്രക്കാർ


മനാമ

രാജ്യത്ത് നടക്കുന്ന വാഹനാപകടങ്ങളിൽ ഏറ്റവുമധികം പേർ മരണപ്പെടുന്നത് കാലനടയാത്രക്കാരാണെന്ന് മിനിസ്ട്രി ഓഫ് വർക്സ് പുറത്ത് വിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 48 കാൽനടയാത്രക്കാരാണ് അപകടങ്ങളിൽ പെട്ട് മരണപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തത്. 38 വാഹന ‍ഡ്രൈവർമാർ, 29 യാത്രക്കാർ, 20 മോട്ടോർസൈക്കിൾ ഡ്രൈവർമാർ, സൈക്കിൾ ഓടിച്ചിരുന്ന 13 പേർ എന്നിവരാണ് ഈ കാലയളവിൽ അപകടത്തിൽ പെട്ട് മരണപ്പെട്ടത്.  2020ൽ മാത്രം 48 പേർക്കാണ് ഇതുവരെയായി റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്.  റോഡുകളിലെ അപകടങ്ങൾ കുറയ്ക്കാൻ നിരവധി മുൻകരുതൽ പ്രവർത്തനങ്ങളാണ് ട്രാഫിക്ക് മന്ത്രാലയവുമായി സഹകരിച്ച് നടത്തിവരുന്നതെന്നും, വാഹനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടും അപകടങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇത് കാരണം ഉണ്ടായതെന്നും മിനിസ്ട്രി ഓഫ് വർക്സ് അധികൃതരുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗൾഫ് മേഖലയിൽ തന്നെ വാഹനപകടങ്ങളിലെ എണ്ണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയതും ബഹ്റൈനിലാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed