നാനോ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ച് ബഹ്റൈൻ


മനാമ: ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിത്രമെഴുതി ബഹ്റൈൻ. യുഎഇയും ബഹ്റൈനും സംയുക്തമായി നിർമിച്ച ലൈറ്റ്-1 എന്ന നാനോ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ചു. ബഹ്റൈന്‍റെ ആദ്യ ഉപഗ്രഹ വിക്ഷേപണമാണിത്. ബഹ്റൈൻ സമയം ഉച്ചയ്ക്ക് ഒന്നിന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേ പിച്ചത്.

ലൈറ്റ്-1 വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ(ഐഎസ്എസ്) എത്തി. അടുത്തഘട്ടത്തിൽ ഐഎസ്എസിലുള്ള ജപ്പാന്‍റെപേടകത്തിൽ നിന്ന് ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് ഉയർത്തും. ഇടിമിന്നലിൽനിന്നും മേഘങ്ങളിൽനിന്നുമുള്ള ഗാമ കിരണങ്ങളെക്കുറിച്ച് പഠിക്കുകയാണ് ഉപഗ്രഹത്തിന്‍റെ ദൗത്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed