വാക്സിനെടുത്തവർക്ക് കോറൈന്റൈൻ വേണ്ടെന്ന് ബഹ്റൈൻ ഇന്ത്യൻ എംബസി

മനാമ
ഇന്ത്യയിൽ നിന്ന് ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്സിൻ സെർട്ടിഫിക്കേറ്റ് കൈവശമുള്ളവർക്ക് ബഹ്റൈനിലെത്തുമ്പോൾ പത്ത് ദിവസത്തെ ക്വാറൈന്റീൻ ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അതേസമയം വാക്സിൻ സെർട്ടിഫിക്കേറ്റിൽ ക്യു ആർ കോഡ് ആവശ്യമാണ്. നിലവിൽ ഇന്ത്യയിൽ ലഭിക്കുന്ന കോവീഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾക്ക് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബഹ്‌റൈനിലേക്ക് പോകുന്നവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധനയും ആവശ്യമില്ലെന്നും എംബസി പുറത്ത് വിട്ട വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം ബഹ്റൈനിലെത്തുന്നവർക്ക് വിവിധ ഇടവേളകളിലായി നടത്തേണ്ട മൂന്ന് പിസിആർ ടെസ്റ്റുകൾ തുടരും. എയർപോർട്ടിൽ നിന്നുള്ള ആദ്യ ദിവസത്തെ പരിശോധനയ്ക്ക് ശേഷം, അഞ്ചാമത്തെയും പത്താമത്തെയും ദിവസമാണ് പരിശോധനകൾ നടത്തേണ്ടത്. ഇതിനായി 36 ദിനാറാണ് അടക്കേണ്ടത്.