ബഹ്റൈൻ ഒഐസിസി ഗാന്ധി ജയന്തി ദിനം ആചരിച്ചു


മനാമ

ബഹ്റൈൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് ദേശീയകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, എം. ഡി. ജോയ്, യൂത്ത് വിംഗ് പ്രസിഡന്റ്‌ ഇബ്രാഹിം അദ്ഹം, ദേശീയ കമ്മറ്റി അംഗം ഉണ്ണികൃഷ്ണപിള്ള, ജില്ലാ പ്രസിഡന്റുമാരായ ചെമ്പൻ ജലാൽ, ജി. ശങ്കരപ്പിള്ള, നസിം തൊടിയൂർ, ജില്ലാ സെക്രട്ടറിമാരായ മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്,അബുബക്കർ പൊന്നാനി, പ്രസാദ്കൃഷ്ണൻ മൂത്തൽ എന്നിവർ പ്രസംഗിച്ചു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഒക്ടോബർ ഒന്നാം തീയതി ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നടത്തിയ പായസ വിതരണം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed