നോർക്കാ റീജിയണൽ ഓഫീസ് സന്ദർശിച്ച് കെപിഎഫ് ഭാരവാഹികൾ

മനാമ
കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ചാരിറ്റി വിങ് ഭാരവാഹികൾ നോർക്ക കോഴിക്കോട് റീജനൽ ഓഫിസ് സന്ദർശിച്ചു. കൺവീനർമാരായ ശശി അക്കരാൽ, വേണു വടകര, കെ.പി.എഫ് പ്രസിഡൻറ് സുധീർ തിരുനിലത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട് റീജനൽ ഓഫിസ് കെ.പി.എഫിന് നൽകുന്ന പൂർണ സഹകരണത്തിന് നന്ദി അറിയിച്ച് മൊമെന്റോ സമ്മാനിച്ചു. മാനേജർ ടി. അനീഷ്, അസി. സെക്ഷൻ ഓഫിസർമാരായ കെ. ബാബുരാജൻ, പി. പ്രശാന്ത്, ജൂനിയർ എക്സിക്യൂട്ടിവുമാരായ പി. രജനി, കെ.വി. സീനത്ത്, കെ. ശർമിള, മറ്റ് ഒാഫിസ് ജീവനക്കാർ തുടങ്ങിയവരുമായി സംഘം കൂടിക്കാഴ്ച നടത്തി.