ബഹ്റൈനിൽ വാറ്റ് പത്ത് ശതമാനമായി ഉയർത്താൻ സാധ്യത


മനാമ
രാജ്യത്ത് നിലവിൽ ഈടാക്കി വരുന്ന മൂല്യവർദ്ധിത നികുതി അഞ്ച് ശതമാനത്തിൽ നിന്ന് പത്ത് ശതമാനമാക്കി ഉയർത്താനുള്ള തീരുമാനം എടുത്തേക്കുമെന്ന് അനൗദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യം നേരിട്ട സാമ്പത്തിക അരക്ഷിതാവസ്ഥയിൽ നിന്ന് കരകയറാനും, 2024 ഓടെ പഴയ നില കൈവരിക്കാനും വാറ്റ് നികുതി പത്ത് ശതമാനം ആക്കുന്നത് വഴി സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതു കൂടാതെ സ്വദേശികൾക്ക് നൽകിവരുന്ന സാമൂഹ്യസുരക്ഷ പദ്ധതികൾ വെട്ടിചുരുക്കുന്നതടക്കമുള്ള മാർഗങ്ങളും സ്വീകരിച്ചേക്കും. പ്രമുഖ ബിസിനസ് പോർട്ടലായ ബ്ലൂംബർഗാണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്.

You might also like

Most Viewed