ചിങ്ങവനം പ്രവാസി ഫോറത്തിന്റെ നേതൃത്വത്തിൽ നാടൻ പന്തുകളി പുനരാരംഭിക്കുന്നു


മനാമ; പവിഴദ്വീപിലെ നാടൻ പന്തുകളികൂട്ടുകാരും ചിങ്ങവനം പ്രവാസി ഫോറവും സംയുക്തമായി
കോട്ടയത്തിന്റെ വാശിയേറിയ നാടൻ പന്തുകളി പുനരാരംഭിക്കുന്നു. ചിങ്ങവനം പ്രവാസി ഫോറം മൂന്ന് വര്ഷങ്ങള്ക്കു മുൻപ് ആദ്യമായി നാടൻ പന്തുകളി ബഹറിനിൽ തുടക്കം കുറിക്കുകയും കോട്ടയവും ഇടുക്കിയിലുമുള്ള കളിക്കാരെ നാടൻ പന്തുകളികൂട്ടുകാർ എന്ന കുട്ടയിമയിൽ ഒന്നിച്ചു കൊണ്ടുവരുകയും, ചിങ്ങവനം പ്രവാസി ഫോറത്തിന്റെ അഭിമുഖത്തിൽ ടൂർണമെന്റ് നടത്തുകയും ചെയ്തു. കോറോണയുടെ മഹാമാരിയിൽ കളി നിറുത്തി വെക്കുകയും, ഇപ്പോൾ സാഹചര്യം അനുകൂലമാകയാൽ കളിക്കാരുടെ അഭ്യർത്ഥന മാനിച്ചു വീണ്ടും പവിഴദ്വീപിൽ നാടൻ പന്തുകളി പുനരാരഭിക്കുന്നു. നാടൻ പന്ത് കളിക്കാർക്കും നാടൻപന്തു പ്രേമികൾക്കും നാടൻ പന്ത് പരിശീലിക്കാൻ ആഗ്രഹമുള്ളവർക്കും..മാസവരിയോ മറ്റു ഫീസുകളോയില്ലാതെ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് രഞ്ജിത്ത് കുരുവിള: 37345011, എബി എബ്രഹാം: 34110632, ഷോൺ പുന്നൂസ് :39737805 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

You might also like

Most Viewed